08:14am 20 April 2026
NEWS
വര്‍ക്ക് ഫ്രം ഹോം അല്ല വാര്‍ ഫ്രം ഹോം
ഒന്ന് സുഖമില്ലാതെകിടക്കാൻ പോലും ... ?

21/07/2025  08:11 AM IST
News Desk
എന്താ കഥ ?
HIGHLIGHTS

നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ... 

ജറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ. അതോടെ അദ്ദേഹത്തിന് മൂന്നുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇറാനുമായും ഹമാസുമായും മാസങ്ങളായി തുടരുന്ന യുദ്ധമുഖത്ത് നിന്നും പിൻവാങ്ങാൻ ഇപ്പോൾ സാധിക്കാത്ത സാഹചര്യമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ആയതിനാൽ അദ്ദേഹം വരുംദിവസങ്ങളിൽ വര്‍ക്ക് ഫ്രം ഹോം ആയിരിക്കുമെന്നും അറിയിപ്പുണ്ട്. എന്നാൽ നെതന്യാഹു ലക്ഷ്യമിടുന്നത് വര്‍ക് ഫ്രം ഹോം അല്ല വാര്‍ ഫ്രം ഹോം ആണെന്ന് ചില അന്തര്‍ദേശീയമാധ്യമങ്ങൾ പരിഹസിക്കുന്നു. 
        അതേസമയം, നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ പരിഹസിച്ചു. അദ്ദേഹം എല്ലാസമയത്തും ബോംബ് ഇടുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നടത്തുന്ന സമാധാന ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും യു.എസിലെ ഉന്നത ഉദ്യോഗസ്ഥൻ വിമര്‍ശിച്ചു. ട്രമ്പും നെതന്യാഹുവും തമ്മിലുള്ള സമവായങ്ങൾ തെറ്റിയെന്നും ഇരുവരും ഇരുധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നതായും ബി.ബി.സി. ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. അതോടെ അദ്ദേഹം കൂടുതൽ വിമര്‍ശനങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്. യുദ്ധക്കൊതിയൻമാരായ അമേരിക്കയെ വെല്ലുന്ന നരഹത്യയാണ് ഇസ്രയേൽ പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് ഇറാൻ, ഹമാസ് അനുകൂലപക്ഷം ആരോപിക്കുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img